Monday, January 4, 2010

നോട്ട് ഒണ്‍ലി കോപ്പ്, സംതിംഗ് എല്‍സ് റ്റൂ...

വേണ്ടാ വേണ്ടാന്നു വെച്ചാ സമ്മതിക്കുകേല പിന്നെ എന്നാ ചെയ്യാനാ. എന്നെക്കൊണ്ട് വരെ ഒരു പാരഗ്രാഫ് മൊത്തത്തില്‍ എഴുതിക്കും. പാവപ്പെട്ട വിസാലാസ്സിടെ അവസ്ഥ കണ്ടാ ഏത് 3rd റേറ്റ് ബ്ലോഗ്ഗെറും എന്തേലും ഒന്ന് എഴുതിപ്പോവും. സംഭവം നമ്മടെ നാട്ടിലെ സ്ഥിരം ഐറ്റം തന്നെ, പ്ര്യാമം. പത്തിരുപതിമൂന്നു വയസ്സോള്ള പെണ്ണിന് സാമാന്യ ബോധം ഇല്ലേ?? അവളോട് ആര് പറഞ്ഞു ആ കുണ്ടറ സസിയെ കേറി പ്രേമിക്കാന്‍?? അവക്കറിയാന്‍ പാടില്ലേ അവള്‍ടെ കുടുംബം നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റ് ഫാമിലി ആണെന്ന്?? അപ്പൊ പിന്നെ പ്രേമികുന്നെനു മുന്‍പ് അവന്‍റെ ജാതി, അപ്പനപ്പൂപ്പന്മാരടെം പിന്നെ ഒരു അഞ്ചാറു തലമുറ പൊറകോട്ട് അവരടെ വീട്ടിലോട്ട് സംബന്ധം എടുത്ത എല്ലാരടേം ജാതി, വീട്ടില്‍ എല്ലാരടേം ജാതകം എല്ലാം കള്ളക്റ്റ് ചെയ്തു വീട്ടി കാണിച്ചു സമ്മതം വാങ്ങിക്കണമാരുന്നു. ചേര്‍ച്ച ഇല്ലെങ്കില്‍ അപ്പളെ വീട്ടുകാര്‍ പറഞ്ഞെനെല്ലോ. ചെറുമക്കടെ വീട്ടിലേക്കു കെട്ടിച് അയക്കാന്‍ പറ്റുവോ ഉന്നതകുല ജാതയും സുന്ദരിയും സുശീലയും അതി സമ്പന്നയുമായ വിസാലാസ്സിയെ?? മന്ത്കാല്‍ രാധാകൃഷ്ണന്‍ അണ്ണന്‍ ഏറ്റവും കൂടുതല്‍ നോക്കിട്ടോള്ളത് കമ്മ്യൂണിസ്റ്റ് ജാതകങ്ങള്‍ ആണ്. എല്ലാ കര്‍ക്കടകതിലും  അങ്ങോരടെ ഉടായിപ്പ്‌ സെന്ററില് സഖാക്കള്‍ വിത്ത്‌ കെട്ടിലമ്മമാര്‍ ക്യൂവാണ്, ചിങ്ങത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തം നോക്കി മക്കളെ കെട്ടിക്കാന്‍.

പാവം വിസാലാസ്സിയെ അവടെ വീട്ടില് ഒരാള്‍ക്കും വിശ്വാസം ഇല്ല, കുണ്ടറ സസിയെ തീരെ വിശ്വാസം ഇല്ല, എന്തിനു വീട്ടികാര്‍ക്ക് വീട്ടുകാരെ പോലും വിശ്വാസം ഇല്ല. പക്ഷെ ഏതോ വീട്ടില്, ഏതോ നാട്ടില്, പത്തിരുപത്തെട്ട് വര്‍ഷം എങ്ങനെയോ ജീവിച്ച ഫല്ഗുനനേം അവന്‍റെ അപ്പനേം അമ്മേം പെങ്ങന്മാരേം അതിഭയങ്കര വിശ്വാസം! നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റ് കുടുംബം!അവന്‍റെ കൂടെ ലോകത്തിന്‍റെ ഏത് അറ്റം വരേം പെങ്കൊച്ചിനെ അങ്ങ് പറഞ്ഞു വിടാം. അപ്പോപിന്നെ ഉറപ്പിക്കാം, അതില്‍കൂടുതല്‍ എന്ത് വേണം?? കമ്മ്യൂണിസ്റ്റ് ചിന്താഗതിടെ കൂടുതല്‍ കൊണ്ട് ഫല്‍ഗൂന്റെ ഒരു പെങ്ങള്‍ ഇപ്പൊ വീട്ടില്‍ ഇല്ല, അങ്ങനെ ഒരുത്തി അവടെ ഒണ്ടാരുന്നതായിട്ട്   തന്നെ അവര്‍ ആരോടും പറയുന്നില്ല. അവള്‍ ഇപ്പൊ നല്ല അന്തസ്സായിട്ട് സഖാവ് സുലൈമാന്‍റെ മൂന്നാമത്തെ കൊച്ചിനെ വയറ്റിലിട്ടു വയനാടിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും വള്ളീല്‍ തൂങ്ങി ആടി കളിക്കുന്നു. അവള്‍ക്ക് കമ്മ്യൂണിസം ഇത്തിരി കുറവാരുന്നോണ്ട് ഏത് അവന്‍റെ കൂടെ കെടക്കണംന്നു അവള്‍ തന്നെ അങ്ങ് നിശ്ചയിച്ചു. സുലൈമാന്‍റെ നട്ടെല്ല് ഒന്നാന്തരം ബ്രാന്‍ഡ്‌ ആയോണ്ട് അവള്‍ മക്കളും കഞ്ഞി കുടിച് കെടക്കുന്നു.



ഇരുപത്തിനാല് മണിക്കൂറും 'സസീന്ദ്രായ നമഹ' ജപിക്കുന്ന പെണ്ണിനോട് പെട്ടന്ന് ഒരു ദിവസം കേറി 'ഫല്ഗുനായ നമോ നമഹ' ന്നു പറയാന്‍ പറഞ്ഞാ അവള് കേക്കുവോ?? എന്നാ പോട്ട് പുല്ല്, സസിയെങ്കില്‍ സസി എന്ന് അവള്‍ടെ വീട്ടുകാര് പറയുവോ??? അത് ഒരിക്കലും ഇല്ല. സമൂഹത്തില്‍ പിന്നെ അവര്‍ക്ക് എന്ത് വില കാണും? പിന്നെ അവക്കടെ താഴെ ഒള്ള അവളുമാരെ ഒക്കെ കെട്ടാന്‍ കുടുംബത്തീ പെറന്ന ആരേലും വരുവോ? അവള് ഒരുത്തനേം കെട്ടാതെ അങ്ങ് നിന്നാലും സാരോല്ല, സസിയെ കെട്ടരുത്; വീട്ടുകാരായാല്‍ അങ്ങനെ വേണം! ഇനി ഇപ്പൊ അവനെ കെട്ടാന്‍ ഒക്കാതോണ്ട് അവള് കേറി തൂങ്ങുവോ അതിരി കുരുടാന്‍ കലക്കി കുടിക്കുവോ എങ്ങാനും ചെയ്താലും വീട്ടുകാര് അതിന് എക്സ്പ്ലനെഷന്‍ കണ്ടു പിടിച്ചോളും, വല്ല ക്യാന്‍സര്‍ ആരുന്നെന്നോ അമ്മേടെ അമ്മാവന്‍ മരിച്ചതില് മണം നൊന്തെന്നോ ഒക്കെ അങ്ങ് പറഞ്ഞാ പോരെ;കേരളാ പോലീസിന്‍റെ അടുത്ത ആള്‍ക്കാര്‍ക്ക്  ആടിനെ പട്ടി ആക്കാന്‍ വലിയ പാടൊന്നും ഇല്ല.

ഇനി ഇപ്പൊ വിസാലാസ്സി എന്തോ ചെയ്യും???



DinGolfi's Shot: വേണെങ്കില്‍ ഒരു റെവല്യൂഷൻ ഒക്കെ ആയിട്ട് ഇറങ്ങിതിരിക്കാം വിസാലാസ്സിക്ക്. നമ്മടെ സമൂഹത്തില്‍ അത്ര പ്രാക്ടീസ്ഡ് അല്ലെങ്കിലും അപൂര്‍വ്വം ഒന്നും അല്ല പ്രേമിച്ചോന്റെ കൂടെ ഇറങ്ങിപ്പോക്ക്. ഒരു ഇത്തിരിക്കൂടെ പ്രാക്ടിക്കല്‍ ആയിട്ട് വീട്ടുകാര്‍ക്കും ചിന്തിക്കാം. A Revolution is a fundamental change in an established order& is the vital force for the advancement of mankind. നമ്മടെ മാവോ അണ്ണന്‍ പറഞ്ഞപോലെ "Revolution is not a dinner party, nor an essay, nor a painting,nor a piece of embroidery; it cannot be advanced softly, gradually, carefully, considerately, respectfully, politely, plainly and modestly”. അങ്ങനെ വരുമ്പോ പിന്നെ വീട്ടുകാരടെ കൂടെ ഇരുന്നു ഡിന്നര്‍ കഴിക്കാന്‍ ഒക്കത്തില്ല, എസ്സേ പോലെ പ്രേമലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കാന്‍ ഒക്കത്തില്ല, കാല്‍ നഖം കൊണ്ട് (നാണം എന്ന വ്യാജേന) മണ്ണില് പടം വരയ്ക്കാന്‍ ഒക്കത്തില്ല, തയ്യല്‍ ക്ലാസ്സീ പോയി 'എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു/ അണിയാന്‍ പോണു' നൊന്നും എമ്ബ്രോയിടറി ഒണ്ടാക്കി കളിക്കാനും ഒക്കത്തില്ല; എന്തിനു സമാധാനം ന്ന് പറയുന്ന സാധനം കണി കാണാന്‍ പോലും കിട്ടുല.

ഒന്നും ഇല്ലേല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒന്നുടെ പ്രാക്ടിക്കല്‍ ആവാന്‍ ഒരു ശ്രെമം എങ്കിലും?? സസിയെ വേണ്ടെങ്കില്‍ വേണ്ട. പഷേങ്കില് ജാതി, മതം, ജാതകം ഒക്കെ ആണോ നോക്കണ്ടേ? അവനു വല്ല മാരക രോഗങ്ങളോ പകര്‍ച്ച വ്യാധികളോ ഒണ്ടോന്നു നോക്കാം, വേറെ പെണ്ണും പെടക്കോഴിം ഒക്കെ ഒണ്ടോന്നു നോക്കാം, ബ്ലഡ് ഗ്രൂപ്പ് ചേര്ന്നോണ്ടോന്ന് നോക്കാം (മനസ്സിലായില്ലേ എന്തിനാന്നു??അതൊക്കെ വല്യ കുട്ടി ആവുമ്പോ അറിഞ്ഞോളും!), കള്ള്-
കഞ്ചാവ് സെയില്‍സ് റെപ് ആണോന്നു നോക്കാം, അനാശാസ്യം-തീവ്രവാദം- സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ഏതെങ്കിലും മേഖലയില് വിഹരിക്കുന്നവന്‍ ആണോന്നു നോക്കാം, നട്ടെല്ല് ഒണ്ടോന്നു നോക്കാം,
ചെറിയ പ്രായത്തിലെ കരള് അലിഞ്ഞു പോയൊന്നു ടെസ്റ്റ്‌ ചെയ്യാം,തലക്കകത്ത് ആള്‍താമസം ഒണ്ടോന്നു നോക്കാം, മനസ്സിനകത്ത് നമ്മടെ പൊന്നുമോള് ഒണ്ടോന്നു നോക്കാം. 


പഷേ നമ്മടെ പാരമ്പര്യം! അത് വിട്ടൊരു കളി ഒണ്ടോ...!

Sunday, December 20, 2009

ബുഹാഹാ

  കോപ്പ് ഒണ്ട്!